കേന്ദ്രപൂളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ താൽച്ചറിൽ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവർപെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. ഇവ പുനർനിർമിച്ച് ഉല്പാദനം പുനരാരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഈ അനിവാര്യ സാഹചര്യങ്ങൾ സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിൽ എകദേശം 700 മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചിട്ടുണ്ട്.
ഈ കുറവ് കമ്പോളത്തിൽ നിന്നും വാങ്ങി പരിഹരിക്കാൻ എല്ലാ വിധ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
എതെങ്കിലും കാരണവശാൽ വൈകുന്നേര സമയങ്ങളിലെ വൈദ്യുതി ആവശ്യകതക്ക് അനുസൃതമായി വൈദ്യുതി ലഭ്യമാകാതെ വരുന്ന പക്ഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്.ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ