നമ്മുടെ ഹൃദയത്തിലുടെ, ചന്കിലുടെ ഒരു വാള്‍ ഇറങ്ങി പോകുന്ന വേദനയോടു കുടിയ ഒരു കഴ്ച്ചയല്ലേ ഈ അമ്മമാരുടെ നോട്ടത്തില്‍ നിന്ന്, അവരുടെ രോദനത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്...ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമായ തന്റെ ഗര്‍ഭ പാത്രത്തില്‍ പത്തു മാസം നമ്മെ ഓരോരുത്തരെയും വഹിച്ചു കൊണ്ട്, എനിക്ക് എന്തു ഭവിച്ചാലും എന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിനു യാതൊന്നും സംഭവിക്കല്ലേ ദൈവമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടും, അധി വേദനകള്‍, പ്രയാസങ്ങള്‍, ദുഃഖങ്ങള്‍ , ഭാരങ്ങള്‍, പട്ടിണി ഇവയെല്ലാം സഹിച്ചു കൊണ്ട് നമുക്കോരോരുത്തര്‍ക്കും വേണ്ടതെല്ലാം തന്ന് , പോറ്റി വളര്‍ത്തി വലുതാക്കി, നല്ല വിദ്യാഭ്യാസം തന്ന് നമ്മെ എല്ലാം ഓരോ സ്ഥാനത്താക്കി, അതിനോടൊപ്പം തന്നെ നമ്മുടെ പിതാക്കന്മാര്‍.. അവര്‍ വളരെ കഠിന അധ്വാനം ചെയ്തു പണം സമ്പാദിച്ചു സ്വന്തം കുടുമ്പത്തെ പോറ്റി വളര്‍ത്തി നോക്കിയിട്ട് അവസാനം അവരുടെ വിശ്രമം ""വൃദ്ധ സദനതിലാണോ"""??നമ്മെ പോറ്റി വളര്‍ത്തിയ നമ്മുടെ മാതാ പിതാക്കളോട് നമുക്ക് ഉത്തരവാദിത്വം, കടമ ഇല്ലേ, അവര്‍, നമ്മള്‍ മക്കള്‍ക്ക് വേണ്ടി ഇത്രയും കഷ്ടതകള്‍ സഹിച്ചു, ഇനിയും നമ്മള്‍ അവരെ നല്ല രീതിയില്‍ നമ്മോടു കൂടെ തന്നെ താമസിപ്പിച്ചു അവര്‍ക്ക് വേണ്ടതെല്ലാം നല്‍കി അവരുടെ ജീവാവസാനം വരെ സന്തോഷിപ്പിക്കാന്‍ നമുക്ക് സാധിക്കാതെ അവരെ വൃദ്ധ സദനത്തില്‍ കൊണ്ട് നട തള്ളുകയാണെങ്കില്‍, അടുത്ത തലമുറ ഇതുപോലെ കാത്തിരിപ്പുണ്ട് നമ്മളെയും വൃദ്ധ സദനത്തില്‍ കൊണ്ട് നട തള്ളാന്‍...
അതു കൊണ്ട് ഓര്‍ക്കുക, ചിന്തിക്കുക, പ്രവര്‍ത്തിക്കുക, നമ്മുടെ മാതാപിതാക്കളെ യാതൊരു കാരണവശാലും വൃദ്ധ സദനത്തില്‍ കൊണ്ട് വിടാതിരിക്കാന്‍, അങ്ങനെ കാലക്രമേണ വൃദ്ധ സദനങ്ങളുടെ എണ്ണം കുറയട്ടെ...പരിപുര്‍ണ്ണമായും ഇല്ലാതാകട്ടെ..